ബിജെപി സ്വാധീന ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം; ഉത്തേജന പാക്കേജ്, പഠനം


ബിജു പരവത്ത്

പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: ഇടതുമുന്നണിക്ക് വേരോട്ടം കുറയുന്ന ബൂത്തുകളില്‍ സി.പി.എം. ഉത്തേജനപ്പാക്കേജ് തയ്യാറാക്കുന്നു. പ്രശ്‌നങ്ങള്‍ പഠിച്ച് തിരുത്തലും ജനകീയത വിപുലമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യം. ഇതിനുള്ള കര്‍മപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കി. സെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്തരം പ്രദേശങ്ങളിലെ പ്രവര്‍ത്തനം.

ഇടതുമുന്നണി മൂന്നാംസ്ഥാനത്തുള്ള പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ള മുന്നേറ്റമാണ് ഒന്നാമത്തെ ലക്ഷ്യം. ഇവിടെ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കും. പാര്‍ട്ടിയുടെ വിവിധ തലത്തിലായി നിര്‍വഹിക്കേണ്ട 21 ചുമതലകളാണ് സംസ്ഥാനസമിതി അംഗീകരിച്ചത്.

ഇടതുമുന്നണിക്ക് വോട്ടുകുറയുന്നതും ബി.ജെ.പി.ക്ക് വോട്ടുവിഹിതം കൂടുന്നതുമായ പ്രദേശങ്ങളെ ബൂത്തടിസ്ഥാനത്തില്‍ പഠിക്കും. ഉപരിഘടകത്തിലെ നേതാക്കള്‍ക്കായിരിക്കും ഈ പ്രദേശത്തെ പ്രവര്‍ത്തനത്തിന്റെ ചുമതല. ജനങ്ങളില്‍ പാര്‍ട്ടിയോട് മതിപ്പുകുറയാനുള്ള കാരണം കണ്ടെത്തണം. ജീവിതരീതിയിലുണ്ടായ മാറ്റം, യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കും.

ബി.ജെ.പി.ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഏതൊക്കെ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കും. തിരഞ്ഞെടുപ്പിനുശേഷം മതബോധത്തെക്കാള്‍ മതേതര ബോധത്തിന് പ്രാധാന്യംകിട്ടുന്ന സ്ഥിതിയുണ്ട്. ഇത് നിലനിര്‍ത്തി ബി.ജെ.പി.യുടെ ജനപിന്തുണ കുറയ്ക്കാന്‍ ഇടപെടണമെന്നാണ് നിര്‍ദേശം.

ബൂത്തുകളില്‍ വിവിധ സ്‌ക്വാഡുകളായി പാര്‍ട്ടി അംഗങ്ങളെ നിയോഗിക്കും. ഓരോ വീടിന്റെ പ്രശ്‌നവും തിരിച്ചറിഞ്ഞ് സഹായകരമാകുന്ന ഇടപെടലുണ്ടാകണം. മോശം പെരുമാറ്റം, തെറ്റായ ജീവിതരീതി, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്ളവര്‍ പാര്‍ട്ടി ബാനറില്‍ ജനങ്ങള്‍ക്കിടയിലെത്തുന്നത് തടയണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented