-
അമ്പലപ്പുഴ: മൂന്നുവയസ്സുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന് പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടി ആണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. നിരന്തരം വൈശാഖ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.
Content Highlights: Step father brutally beaten Three-year-old boy in Ambalappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..