പാനൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ  വീടിനുനേരെ സ്റ്റീല്‍ ബോംബെറിഞ്ഞു


അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും രണ്ട് സ്റ്റീല്‍ബോംബുകള്‍ എറിഞ്ഞതായും അജ്മല്‍ പറഞ്ഞു.

വീട്ടുപരിസരത്തുനിന്ന് കണ്ടെത്തിയ പൊട്ടാത്ത സ്റ്റീൽ ബോംബ്

പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പാറാട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം. നോര്‍ത്ത് പാറാട് പാറേമ്മല്‍ അജ്മലിന്റെ വീടിനുനേരേയാണ് ബോംബെറിഞ്ഞ്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും രണ്ട് സ്റ്റീല്‍ബോംബുകള്‍ എറിഞ്ഞതായും അജ്മല്‍ പറഞ്ഞു. മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകളും വീട്ടിലേക്കുള്ള ചവിട്ടുപടിയും തകര്‍ന്നു. പൊട്ടാതെ കിടന്നിരുന്ന ഒരു ബോംബ് കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.



ബോംബേറിനെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി ബോംബ് സ്‌ക്വാഡിലെ എസ്.ഐ. പി. അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ഇവിടെനിന്ന് കണ്ടെത്തിയ പൊട്ടാതെ കിടന്ന സ്റ്റീല്‍ ബോംബ് കസ്റ്റഡിയിലെത്തു. ഇത് പിന്നീട് വള്ള്യായിലെ ഒഴിഞ്ഞ കരിങ്കല്‍ ക്വാറിയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കി.

ശനിയാഴ്ച രാവിലെ മൊകേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കാങ്ങാട് അസീസിന്റെ വീട്ടിനുനേരേ ബോംബെറിഞ്ഞിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സമീപത്തെ നിരീക്ഷണക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

Content Highlights: steel bomb was hurled at the house of an SDPI worker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented