50 ടൺ ഭാരം, 1600 ലിറ്റർ ഡീസൽ ടാങ്ക്; ഊട്ടിയിലേക്ക് കൂകിപായാൻ തദ്ദേശ നിർമ്മിത എൻജിനെത്തി


ആദ്യ എൻജിൻ കൽക്കരി കൊണ്ടും ഇപ്പോഴത്തെ എൻജിൻ ഹൈ സ്പീഡ് ഡീസൽ ഉപയോഗിച്ചും ഓടുന്നവയാണ്. പഴയ എൻജിനെക്കാൾ  ഭാരക്കൂടുതലും  പുതിയ എൻജിനിലുണ്ട്.

മേട്ടുപ്പാളയം റെയിൽവേസ്റ്റേഷനിൽ എത്തിച്ച തദ്ദേശനിർമ്മിത പൈതൃക തീവണ്ടി എൻജിൻ

മേട്ടുപ്പാളയം: പൈതൃക തീവണ്ടി സർവീസിലേക്ക് പുത്തൻ അതിഥിയെത്തി. തദ്ദേശീയമായി നിർമ്മിച്ച എൻജിനാണ് മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിലെത്തിയത്. സ്വിറ്റ്സർലാൻഡ് നിർമ്മിത എക്സ് ക്ലാസ്സ് എൻജിന്റെ ബ്ലൂ പ്രിന്റ് വെച്ച് തിരുച്ചിറപ്പള്ളി ഗോൾഡൻ റോക്ക് റെയിൽവേ വർക്ക്ഷോപ്പിൽ വെച്ചാണ് എൻജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാമത്തെ എൻജിൻ നിർമ്മാണമാണ് ഇത്. മാസങ്ങൾക്കു മുമ്പ് നിർമ്മാണം പൂർത്തിയാക്കി മേട്ടുപ്പാളയത്ത് എത്തിച്ച ആദ്യ എൻജിൻ റെയിൽവേ സ്റ്റേഷനിൽ തന്നെയുണ്ട്.

സ്വിറ്റ്സർലാൻഡിലെ നിർമ്മാണ ചെലവും എത്തിക്കാനുള്ള ബാധ്യതയും കൂടിയുള്ള തുക അധികമായതുകൊണ്ടുതന്നെ ഇന്ത്യൻ എൻജിനീയർമാർ സ്വയം പണിതീർക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യ എൻജിൻ കൽക്കരി കൊണ്ടും ഇപ്പോഴത്തെ എൻജിൻ ഹൈ സ്പീഡ് ഡീസൽ ഉപയോഗിച്ചും ഓടുന്നവയാണ്. പഴയ എൻജിനെക്കാൾ ഭാരക്കൂടുതലും പുതിയ എൻജിനിലുണ്ട്.



50 ടൺ ഭാരമുള്ള എൻജിനിൽ 1,600 ലിറ്റർ കൊള്ളാവുന്ന ഡീസൽ ടാങ്കും 4,500 ലിറ്റർ പിടിക്കുന്ന രണ്ട് ടാങ്കുകളും എൻജിനിലുണ്ട്. മുൻഭാഗത്ത് അധികം വെളിച്ചം തരുന്ന വിളക്കുകളും ഉൾഭാഗങ്ങളിൽ എൽ.ഇ.ഡി. ബൾബുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ തദ്ദേശീയമായി നിർമ്മിച്ചതിനാൽ എക്സ് ക്ലാസ്സ് എൻജിന് പുതിയ നമ്പർ ആണ് നൽകിയത്. X 37400, X 37401 നമ്പറുകൾ വെച്ചാണ് എൻജിനെ വിളിക്കുന്നത്.

ഏതാണ്ട് ആറുമാസം കൊണ്ടാണ് പുതിയ എൻജിന്റെ നിർമ്മാണം തിരുച്ചിറപള്ളിയിൽ പൂർത്തിയാക്കിയത്. ഗോൾഡൻ റോക്ക് വർക്ക്ഷോപ്പിൽ നിരപ്പായ സ്ഥലത്ത് ട്രയൽ റൺ നടത്തിയെങ്കിലും മേട്ടുപ്പാളയം കൂനൂർ മലമ്പാതയിലെ ട്രയൽ റൺ പൂർത്തിയാക്കുന്നതോടുകൂടി സർവീസ് തുടങ്ങും എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തിങ്കളാഴ്ച മുതൽ രണ്ടാഴ്ച ട്രയൽ റൺ നടത്തി സർട്ടിഫിക്കറ്റ് നൽകിയാൽ മേട്ടുപ്പാളയം ഊട്ടി പാതയിൽ ഓടുന്ന ഇന്ത്യയിലെ തന്നെ ആദ്യ തദ്ദേശ നിർമ്മിത എൻജിനെന്ന ഖ്യാതിയും ഇതിന് ലഭിക്കും.

Content Highlights: Steam loco for NMR arrives at Mettupalayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented