
കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം (ഹീലീംങ്ങ് കസ്റ്റ്)ആണ് ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനായ മോറാന്‍ മോര് അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ ആശയമായിരുന്നു ക്രിസ്തു ശില്‍പ്പം.
2014 ഡിസംബര്‍ 1-നാണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്‍പ്പം സ്ഥാപിച്ചത്. ഒന്നര വര്‍ഷം കൊണ്ട് മൂന്ന് ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെമ്പ് വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത ലോഹമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ സ്ഥിതി ചെയ്യുന്നത്.
ചെങ്ങന്നൂര്‍ സ്വദേശി ബാലകൃഷ്ണന് ആചാരിയാണ് ശില്പി.
സര്‍ട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫെബ്രുവരി 10ന് അന്താരാഷ്ട്ര ജൂറി ചെയര്മാന് ഗിന്നസ് ഡോ.സുനില്‍ ജോസഫ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ മോറാന്‍ മോര് അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തക്ക് സമ്മാനിക്കും.
പ്രഖ്യാപന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ആരംഭിച്ചു.
Content Highlight: statue of Christ in Believers Church Medical College got world record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..