തിരുവനന്തപുരം: 2015-16 ലെ സംസ്ഥാന സ്കൂൾകലോത്സവ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിന്റ്, ദൃശ്യ ശ്രാവ്യ വിഭാഗങ്ങളിലായി നാല് അവാര്‍ഡുകള്‍ മാതൃഭൂമി നേടി.
മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഷമീര്‍ മച്ചിങ്ങലിന് ലഭിച്ചു. അച്ചടി വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമിയും മനോരമയും പങ്കിട്ടു.
കാര്‍ട്ടൂണിനുളള പ്രത്യേക പരാമര്‍ശം മാതൃഭൂമിയിലെ രജീന്ദ്രകുമാറിന് ലഭിച്ചു. മാതൃഭൂമി ഓണ്‍ലൈനിലെ കലോത്സവ പേജില്‍ വന്ന കാര്‍ട്ടൂണാണ് രജീന്ദ്രകുമാറിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇതേ വിഭാഗത്തില്‍ രജീന്ദ്രകുമാറിനെ അവാര്‍ഡ് തേടിയെത്തിയിരുന്നു.
ശ്രാവ്യ മാധ്യമത്തിലെ പ്രത്യേക പരാമര്‍ശം മാതൃഭൂമി സംരംഭമായ ക്ലബ്ബ് എഫ് എം നേടി.
മറ്റ് അവാര്‍ഡുകള്‍ ഇവയാണ്.
അച്ചടിമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍- വിനു ശ്രീലകം(മംഗളം), ഫോട്ടോഗ്രാഫര്‍- മനു വിശ്വനാഥ് ദേശാഭിമാനി, കാര്‍ട്ടൂണ്‍- ടി കെ സുജിത് (കേരള കൗമുദി) ദൃശ്യ മാധ്യമത്തിലെ മികച്ച് കവറേജ് ഏഷ്യാനെറ്റിന് ലഭിച്ചു. ശ്രാവ്യ മാധ്യമത്തിലെ മികച്ച കവറേജ് ആകാശവാണിയും 92.5 റെഡ് എഫ് എമ്മും പങ്കിട്ടു.