അജിനാ രാജ് ചോദിക്കുന്നു; ലാലേട്ടാ, ഒന്നുവരുമോ


സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം

1. കോട്ടയത്ത് സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ ജൂനിയർ മോഹിനിയാട്ടത്തിൽ മൂന്നാംസ്ഥാനം നേടിയ കണ്ണൂർ പള്ളിക്കുന്നിലെ പ്രതീക്ഷാഭവനിലെ അജിനാ രാജിന്റെ പ്രകടനം കണ്ട് ആനന്ദക്കണ്ണീരണിഞ്ഞ അമ്മ പ്രസന്നയെ ആശ്ലേഷിക്കുന്ന സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അലക്‌സി. 2. അജിനയെ വേദിയിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്ന പ്രസന്ന | ഫോട്ടോ: ജി. ശിവപ്രസാദ്

കോട്ടയം: അജിനാ രാജ് സീതാസ്വയംവരം ആടുമ്പോള്‍ മോഹിനിയുടെ എല്ലാ ഭാവങ്ങളും സദസ്സിലെ അമ്മമുഖത്തെ കണ്ണീരില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പദങ്ങളില്‍ താളംപിടിച്ചും നനഞ്ഞ മിഴികള്‍ ഇടയ്ക്ക് തുടച്ചും അമ്മ കെ.എ.പ്രസന്ന മകള്‍ക്കൊപ്പം മനസ്സുകൊണ്ട് സഞ്ചരിച്ചു.

നടനം പൂര്‍ത്തിയായപ്പോള്‍ ആ മുഖത്ത് ഒരു ലോകംജയിച്ച ആഹ്ലാദം. മകളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു. 'ഇതാണെന്റെ ലോകം. ഇവളാണെന്റെ അഭിമാനം.'കോട്ടയത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ സീനിയര്‍ വിഭാഗം മത്സരം നടക്കവെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഈ അമ്മയും മകളുമാണ്.

20 വയസ്സുള്ള മകളെ വേദിയിലേറ്റാന്‍ ഈ അമ്മ നടത്തിയ ശ്രമങ്ങള്‍. നാലുവയസ്സുവരെ നടക്കാന്‍ കഴിയാഞ്ഞ മകള്‍. ഒരു ദിവസം റേഡിയോയില്‍ കേട്ട ആടിവാ 'കാറ്റേ... എന്ന ഗാനമാണ് വഴിത്തിരിവായത്. പാട്ടുകേട്ടതും അജിന തലയാട്ടാനും സന്തോഷിക്കാനും തുടങ്ങി. പിന്നെ ക്ഷേത്രത്തിലെ ഗാനങ്ങള്‍ കേട്ടായി വീട്ടിലെ ചെറുനടനം.

ഭിന്നശേഷിക്കാരിയുടെ പരിമിതികള്‍ക്കിടയില്‍ ഒരു നര്‍ത്തകി വളര്‍ന്നുവന്നു. 'അവള്‍ക്ക് പഠിക്കാന്‍ പ്രയാസമുണ്ട്. പേരെഴുതാന്‍ പഠിച്ചു. പക്ഷേ, അതിലപ്പുറമാണ് പാട്ടുംആട്ടവും കേള്‍ക്കാനും അനുകരിക്കാനുമുള്ള ശേഷി,'-അമ്മ പറയുന്നു.

കമലദളത്തിലെ 'ആനന്ദനടനം ആടിനാന്‍...' എന്ന ഗാനംകേട്ടതോടെ മോഹന്‍ലാലിനെപ്പോലെ നൃത്തം ചെയ്യാനായി ഇഷ്ടം. പിന്നെപ്പിന്നെ ലാലേട്ടന്‍ ആ മനസ്സില്‍ പ്രചോദനമായിക്കൂടി.' 'ലാലേട്ടാ...ഐ ലവ് യു' എന്നവാചകം ഇടയ്ക്കിടെ പറയും. തനിക്ക് എപ്പോഴാണ് ലാലേട്ടനെ കാണാന്‍ കഴിയുകയെന്നാണ് അജിനയുടെ ചോദ്യം. നന്നായി നൃത്തം ചെയ്താലെന്ന് അമ്മ മറുപടി പറയും.

ഓട്ടുകമ്പനി ജീവനക്കാരനായ പാപ്പിനിശ്ശേരി ജിജിനാ നിവാസില്‍ രാജന്റെയും പ്രസന്നയുടെയും മകള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മുതുകാട് അക്കാദമിയിലും പരിശീലനം നേടുന്നു. കണ്ണൂര്‍ പ്രതീക്ഷാഭവനിലായിരുന്നു പ്രാഥമിക പഠനം.

മകളുടെ കഴിവ് കണ്ടറിഞ്ഞാണ് മുതുകാട് അക്കാദമിയില്‍ പ്രവേശനം കിട്ടിയത്. 'പ്രസന്നയുടെ മകള്‍ എന്ന് പറയുന്നതിലും അടുപ്പമുള്ളവരും നാട്ടുകാരും ഇപ്പോള്‍ പറയുന്നത് അജിനയുടെ അമ്മ എന്നാണ്.

ഈ ജന്‍മം അവള്‍ക്കു മാത്രമുള്ളതാണ്.'-ആരോഗ്യവകുപ്പിലെ സ്ഥാനക്കയറ്റംപോലും മകള്‍ക്കുവേണ്ടി ഉപേക്ഷിച്ച ആ അമ്മയുടെ അഭിമാനം വാക്കില്‍ നിറഞ്ഞു.

തൃശ്ശൂര്‍ മുന്നില്‍

കോട്ടയം: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ ആദ്യ ദിനത്തില്‍ മാനസികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളുടെ മത്സരം പൂര്‍ത്തിയാകുമ്പോള്‍ 71 പോയിന്റുമായി തൃശ്ശൂര്‍ മുന്നില്‍. 65 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തും 58 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. പത്തനംതിട്ടയും, കോട്ടയവുമാണ് യഥാക്രമംനാലും അഞ്ചും സ്ഥാനത്ത്.


Content Highlights: State special school kalothsavam Ajina Raj Mohanlal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented