തിരുവനന്തപുരം: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെയും മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അച്ചടിമാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമി കരസ്ഥമാക്കി. 

mathrubhumi
മാതൃഭൂമി കലോത്സവ പ്രത്യേക പേജ്

അച്ചടിമാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുളള പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ കരസ്ഥമാക്കി. 'അടരുവാന്‍ വയ്യ' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 

Mathrubhumi
ഇ.വി.ജയകൃഷ്ണന്റെ പുരസ്‌കാരത്തിന് അര്‍ഹമായ റിപ്പോര്‍ട്ട് 

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ടര്‍, മികച്ച വാര്‍ത്താചിത്രം എന്നീ വിഭാഗങ്ങളിലാണ് മാതൃഭൂമിക്ക് പുരസ്‌കാരം ലഭിച്ചത്. കായികോത്സവത്തിലെ മികച്ച പത്ര റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് മാതൃഭൂമി ഡോട്ട് കോമിലെ കണ്ടന്റ് റൈറ്റര്‍ സജ്‌ന ആലുങ്ങല്‍ അര്‍ഹയായി. 'ആ ദിവസങ്ങളിലും ഞങ്ങള്‍ ചില്ലാണ് ബ്രോ' എന്ന വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. 

Read More: ആ ദിവസങ്ങളിലും ഞങ്ങള്‍ ചില്ലാണ് ബ്രോ

മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി കോഴിക്കോട്‌ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ പി. കൃഷ്ണപ്രദീപ് അര്‍ഹനായി. 'നേടിയ സ്വര്‍ണം നഷ്ടപ്പെട്ടതും' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 

photo
കൃഷ്ണപ്രദീപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രം

ശില്‍പ്പവും പാരിതോഷികവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 18 വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണംചെയ്യും.

Content Highlights: state school youth festival and sports meet media award: mathrubhumi bags four awards