1. അപകടത്തെത്തുടർന്ന് ഭയന്ന് കരയുന്ന കുട്ടി 2. മരച്ചില്ല ഒടുഞ്ഞുവീണ സ്ഥലം | ഫോട്ടോ - ജി ശിവപ്രസാദ്, മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കിടെ സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മത്സരാര്ഥികളും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പരിക്ക് ഗുരുതരമല്ല.
ഗാലറിക്ക് തൊട്ടുപിന്നിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഈ സ്ഥലത്തുള്ള മരച്ചില്ലകള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി. അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. കുട്ടിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നസ്ഥലം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു.
Content Highlights: state school meet accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..