പ്രതീകാത്മക ചിത്രം | Mathrubhumi archives
കോഴിക്കോട്: കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സ്വാഗതഗാനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.
ദൃശ്യാവിഷ്‌കാരം മതസ്പര്‍ധ ഉളവാക്കുന്നതാണെന്ന പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് നടപടി. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് നേരത്തേ അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നും സംഘാടകര്‍ക്ക് അത്തരമൊരു ഉദ്ദേശ്യമില്ലെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അന്ന് നല്‍കിയത്. എന്നാല്‍, പരാതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വീണ്ടും തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് വ്യാഴാഴ്ച വീണ്ടും അന്വേഷണം തുടങ്ങിയത്.
Content Highlights: state school kalolsavam welcome song controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..