സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ കോഴിക്കോട്ട് 


File Photo: Mathrubhumi

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ കൗമാരകലാമാമാങ്കത്തില്‍ പങ്കെടുക്കും.1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന വിശേഷണവുമുണ്ട്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇക്കുറി വിദ്യാര്‍ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നത്. 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍ നടന്ന 60-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയായിരുന്നു സ്വര്‍ണക്കപ്പ് നേടിയത്.

അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നുമായി ഏകദേശം 14,000 ത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാമത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കുന്നു. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു.

Content Highlights: state school kalolsavam to be held in kozhikode from january 3rd


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented