തിരുവനന്തുപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടികയായി. സുധേഷ്‌കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്. അതേസമയം ടോമിന്‍ തച്ചങ്കരി അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി. 

പട്ടികയിലുള്ള ബി സന്ധ്യ നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. സുധേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടറും അനില്‍കാന്ത്  റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. ഈ മൂന്ന് പേരില്‍ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുക്കാം. 

പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെ യുപിഎസ്.സിയില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുക. 

content highlights: state police chief, upsc announced final list