പ്രതീകാത്മക ചിത്രം | മാതൃഭൂമി
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടകസമിതിയിൽനിന്ന് വിട്ടുനിൽക്കാൻ എ.ഐ.വൈ.എഫ്. നീക്കം. സംഘടനയ്ക്ക് പ്രാതിനിധ്യം നൽകാതെ, ഉപസമിതികളിലടക്കം എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രതിനിധികളെ ഭാരവാഹികളായി നിയമിച്ചതിൽ പ്രതിഷേധിച്ചാണിത്. സംഘാടകസമിതിയിൽനിന്ന് ഒഴിവാക്കുന്നതായി കാണിച്ച് യുവജനക്ഷേമ ബോർഡിന് കത്ത് നൽകാനാണ് എ.ഐ.വൈ.എഫ്. നീക്കം. 18 മുതൽ 21 വരെയാണ് കേരളോത്സവം.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഘാടകസമിതി രൂപവത്കരണം. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., സി.പി.എം., മറ്റു ബഹുജന സംഘടനാ നേതാക്കൾ, പ്രവർത്തകർ എന്നിവരാണ് കമ്മിറ്റികളിൽ ഭൂരിപക്ഷവുമെന്നാണ് എ.ഐ.വൈ.എഫ്. ആരോപണം. എ.ഐ.വൈ.എഫ്.ൽനിന്ന് ജില്ലാ സെക്രട്ടറി കെ.വി. രജീഷാണ് കമ്മിറ്റിയിലുള്ളത്. അതും പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ സ്ഥാനത്ത്.
വിഷയത്തിൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യു.വിനും അതൃപ്തിയുണ്ട്. സംഘാടകസമിതി വിളിച്ചുചേർത്ത വിവരം മാത്രമാണ് അറിയൂവെന്നും കേരളോത്സവം നടത്തിപ്പ് സംബന്ധിച്ച് കൂടുതൽ അറിവൊന്നുമില്ലെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനറായാണ് സുദീപിനേയും പരിഗണിച്ചിരിക്കുന്നത്.
Content Highlights: state keralolsavam programme committee sfi dyfi aiyf evicts


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..