
വി. മുരളീധരൻ| Photo: ANI
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ മന്ത്രി വഴിയിൽ ഇറക്കിവിട്ടു. ഗണ്മാന് ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.
വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്. എന്നാല്‍ ഇന്ന് കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ മുരളീധരന് നല്കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്കോര്‍ട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്കോര്‍ട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.
സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനില്‍വെച്ചാണ് ഗണ്‍മാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്. പൈലറ്റും എസ്കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.
content highlights: state government denies pilot and escort vehicle to v muraleedharan alleges bjp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..