തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പള്ളികളില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളുമായി മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള ഉപസമിതി ചര്‍ച്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. 

ചില പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും സമവായത്തിന് ശ്രമിക്കുന്നത്. 

അതേസമയം, സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. കഴിഞ്ഞതവണ വിളിച്ച ചര്‍ച്ചയില്‍നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വിട്ടുനിന്നിരുന്നു. 

Content Highlights: state government called discussion to solve church issue; orthodox wont participate