പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദര്‍ശന സമയത്ത് അഞ്ചുപേരെയും അനുവദിക്കും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍
- നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല.
- സ്ഥാനാനാര്‍ഥികള്‍ക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ പാടില്ല. ഒരു വാഹനം മാത്രമേ അനുവദിക്കൂ.
- വോട്ട് തേടിയുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ.
- റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനവങ്ങളേ ഉപയോഗിക്കാവൂ.
- ജാഥ, ആള്‍ക്കൂട്ടം, പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം
- തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം
- സ്ഥാനാര്‍ഥികള്‍ക്ക് നോട്ടുമാല, ഹാരം, ബൊക്കെ, ഷാള്‍ എന്നിവ നല്‍കിക്കൊണ്ടുള്ള സ്വീകരണം പാടില്ല.
- പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം,സോപ്പ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം.
- ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്.
- പോളിങ് സ്‌റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ്പ് വിതരണത്തിന് രണ്ടുപേര്‍ മാത്രം.
- പോളിങ് ഉദ്യോഗസ്ഥര്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം.
- ബൂത്തിനുള്ളില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കാവൂ.
- കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിച്ചു.
- വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും കോവിഡ് മാനദണ്ഡം നിര്‍ബന്ധമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..