പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കൊല്ലം: പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്. പത്ത് മണിക്ക് ശേഷം ഓഫീസില്‍ എത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഗേറ്റുപൂട്ടി തടഞ്ഞ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ചന്ദ്രബാബുവാണ് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.
പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വൈകിയാണ് വരുന്നതെന്ന് ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഓഫീസിലെത്തി പത്ത് മണിയോടെ ഗേറ്റ് അടച്ചത്. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ എത്തിയത് 10 മണിക്ക് ശേഷമായിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ വൈകിയെത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ഓഫീസിന് പുറത്തുതന്നെ നിന്നു.
വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പിന്തുണയുമായി ജനങ്ങളും എത്തിയിരുന്നു. ഇനി മുതല്‍ കൃത്യസമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തുകയറ്റിയത്.
Content Highlights: standing committee chariman protest in anchal grama panchayat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..