സ്റ്റാലിന്‍ ഗവര്‍ണറെക്കണ്ടു; പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു


തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പനീര്‍ശെല്‍വത്തിനോ ശശികലയ്‌ക്കോ ഇപ്പോള്‍ പിന്തുണ നല്‍കാന്‍ ആലോചിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വീരപ്പമൊയ്‌ലി

ചെന്നൈ: തമിഴ്നാട്ടിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിംങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഗവര്‍ണറെക്കണ്ടു. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ അനുകൂലിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. പനീര്‍ശെല്‍വം നല്ല ഭരണാധികാരിയാണെന്നും ശശികലയ്ക്ക് മറുപടി നല്‍കി തന്റെ വില കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളെ കണ്ട പനീര്‍ശെല്‍വം ജനങ്ങള്‍ ആഗ്രഹിക്കുന്നയാല്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാവുമെന്നും ജയലളിതയുടെ സ്വത്ത് ആരുടെയും കുടുംബസ്വത്താക്കുവാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

ഇതിനിടെ, തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പനീര്‍ശെല്‍വത്തിനോ ശശികലയ്‌ക്കോ ഇപ്പോള്‍ പിന്തുണ നല്‍കാന്‍ ആലോചിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വീരപ്പമൊയ്‌ലി പറഞ്ഞു. ഇപ്പോഴുള്ളത് എ.ഐ.എ.ഡി.എം.കെ യിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നടപടിയെടുക്കുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. അതേസമയം രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണര്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.

ശശികലയുടെ നിര്‍ദേശ പ്രകാരം എം.എല്‍.എ മാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന പരാതിയില്‍ ഇന്ന് മദ്രാസ് ഹൈക്കോടതി എം.എല്‍.എ മാര്‍ എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നീക്കത്തിന് പിന്നില്‍ ശശികലയും മന്ത്രി എടപ്പള്ളി പളനി സ്വാമിയുമാണെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ വിമത എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

എം.എല്‍.എ മാര്‍ എവിടെയാണെന്ന ചോദ്യത്തിന് അവര്‍ സുരക്ഷിതരായി ഒന്നിച്ചുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് കൃത്യമായി മറുപടി പറയാന്‍ അവര്‍ക്കായിരുന്നില്ല. ഈ സഹചര്യത്തിലാണ് വിമത എം.എല്‍.എ നല്‍കിയ പരാതി കൂടി പരിഗണിച്ച് സംഭവത്തെ കുറിച്ച് ആരായാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഡി.ജി.പിയെ വിളിച്ച് വരുത്തിയത്.

സ്വകാര്യ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എ മാരെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പോലും അനുവദിക്കുന്നില്ലെന്ന പരാതിയുണ്ട്. സംഭവം വിവാദമായതോടെ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യവും കൂടുതല്‍ ശക്തമാകുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ക്ക് തന്റെ വിവേചന അധികാരം ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ ഗവര്‍ണറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് തമിഴ് ജനങ്ങളും രാഷ്ട്രീയ നീരീക്ഷകരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented