ജില്ലാ ആശുപത്രി കാന്റീനിൽ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണം
കൊച്ചി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആലുവ ജില്ലാ ആശുപത്രി കാന്റീനിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂൻ ഹോട്ടലിൽ നിന്നും പഴകിയ കറികള്‍ പിടികൂടി.
പഴകിയ കഞ്ഞിയും ചപ്പാത്തിയുമാണ് ജില്ലാ ആശുപത്രി കാന്റീനിൽനിന്ന് പിടികൂടിയത്. പുലർച്ചെ അഞ്ചരയ്ക്കാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തലേന്ന് ബാക്കിവന്ന ഭക്ഷണവും മറ്റും വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി അറിയാനാണ് പുലർച്ചെ പരിശോധന നടത്തിയതെന്ന് ആലുവ നഗരസഭ ആരോഗ്യകാര്യ സറ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.സൈമൺ പറഞ്ഞു.
പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകൾക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇവർക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പിനുള്‍പ്പെടെ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകും.
Content Highlights: stale food in district hospital canteen at aluva
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..