തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. 

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ), സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യാവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നിയന്ത്രണം ചൊവ്വാഴ്ച(04-05-2021) മുതല്‍ പ്രാബല്യത്തില്‍ വരും. 

അതേസമയം, റെവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, തദ്ദേശ വകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ്, ലാബോറട്ടറികളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഗതാഗതം, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഗവണ്‍മെന്റ് പ്രസ്, കണ്‍സ്യൂമര്‍ഫെഡ്, മില്‍മ, കെപ്‌കോ, മത്സ്യഫെഡ് തുടങ്ങിയിടങ്ങളില്‍ 25 ശതമാനം നിയന്ത്രണം ബാധകമല്ല.

ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം.

order 1

order 2

content highlights: staff restriction in government and private office