സെയ്ന്റ്ഗിറ്റ്‌സിൽ ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അവലോകന പരമ്പരയും പ്രസംഗ മത്സരവും


സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും വിവിധ തലങ്ങളില്‍ വിലയിരുത്തുവാനും മനസ്സിലാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ജോണ്‍.

Photo: https:||saintgits.org|

കോട്ടയം: ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുപ്പതാം വര്‍ഷികത്തോടനുബന്ധിച്ച് സെയ്ന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ദേശീയ വെബിനാര്‍ പരമ്പരയും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.

മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് എം.പി, സാമ്പത്തിക ശാസ്ത്രജ്ഞനും പ്ലാനിങ് കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷനുമായിരുന്ന ഡോ. മോണ്‍ടേക് സിംഗ് അലുവാലിയ, മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ഐ. ബി. എസ്. ചെയര്‍മാന്‍ വി. കെ. മാത്യൂസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എം. ഡി. മുരളി രാമകൃഷ്ണൻ, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. കെ. ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഓഗസ്റ്റ് 7-ന് വെബിനാർ ആരംഭിക്കും.

സെയ്ന്റ്ഗിറ്റ്‌സ് കോളേജിലെ കോര്‍പറേറ്റ് ഇക്കണോമിക്‌സ് വിഭാഗവും കോളേജ് ഐ. ക്യു. എ. സിയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയുടെ ഭാഗമായി അഖിലേന്ത്യാ തലങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ ഓരോ ദിവസവും നടത്തും. വിജയികള്‍ക്ക് ദിവസവും 10000 രൂപ സമ്മാനവും ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 8589095052 എന്ന നമ്പരില്‍ ബന്ധപ്പെടുക.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും വിവിധ തലങ്ങളില്‍ വിലയിരുത്തുവാനും മനസ്സിലാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് സെയ്ന്റ്ഗിറ്റ്‌സ് കോളേജ് കോര്‍പ്പറേറ്റ് ഇക്കണോമിക്‌സ് വിഭാഗം വിഭാവനം ചെയ്ത ഈ വെബിനാര്‍ പരമ്പരയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ജോണ്‍ പറഞ്ഞു.

Content highlights: st gits college conducts webinar and speech competition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented