തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 

4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍- 1,21,318.

http://keralapareekshabhavan.in 

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

www.result.kerala.gov.in

http://resultskerala.nic.in

www.sietkerala.gov.in

examresults.kerala.gov.in-എന്നീ വെബ് സൈറ്റുകള്‍ വഴി എസ്.എസ്.എല്‍.സി. പരീക്ഷാഫലം പരിശോധിക്കാം. 

എസ്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകും.

കഴിഞ്ഞവര്‍ഷം 41,906 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാന്‍ കഴിഞ്ഞിരുന്നത്. ഈ വര്‍ഷം 79412 പേര്‍ കൂടി എ പ്ലസ് കരസ്ഥമാക്കി. 

എസ്.എസ്.എല്‍.സി. പ്രൈവറ്റ് വിദ്യാര്‍ഥികള്‍(പുതിയ സ്‌കീം അനുസരിച്ചുള്ളവര്‍)

 • പരീക്ഷ എഴുതിയത് 645 പേര്‍.
 • ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേര്‍.
 • വിജയശതമാനം 83.26%. 


എസ്.എസ്.എസ്.എല്‍.സി.(പഴയ സ്‌കീം അനുസരിച്ചുള്ളവര്‍)

 • പരീക്ഷ എഴുതിയത്- 346
 • ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270
 • വിജയശതമാനം-78.03%

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂര്‍(99.85%)

വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട്(98.13%)

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല- പാലാ(99.97%)

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട്(98.13%). 

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല- മലപ്പുറം(7,838)

ഗള്‍ഫ് സെന്ററുകളിലെ പരീക്ഷാഫലം

 • ആകെ വിദ്യാലയങ്ങള്‍-9
 • പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-573
 • ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍-556
 • വിജയശതമാനം-97.03%
 • മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100% വിജയം നേടി.

ലക്ഷദ്വീപില്‍ പരീക്ഷ നടന്നത് 9 സെന്ററുകളില്‍

 • പരീക്ഷ എഴുതിയത് 627 പേര്‍
 • ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 607
 • വിജയശതമാനം- 96.81%

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍- പി.കെ.എം.എച്ച്.എസ്.എസ്. എടരിക്കോട്(മലപ്പുറം)-2076 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ചുകുട്ടികള്‍ പരീക്ഷ എഴുതിയത്-സെന്റ് തോമസ് എച്ച്.എസ്.എസ്. നിരണം., വെസ്റ്റ് കിഴക്കുംഭാഗം(പത്തനംതിട്ട)- ഇവിടെ ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയത്.

ടി.എച്ച്.എല്‍.സി. പരീക്ഷാഫലം

 • ആകെ സ്‌കൂളുകള്‍-48
 • പരീക്ഷ എഴുതിയത്-2889 വിദ്യാര്‍ഥികള്‍
 • ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881
 • വിജയശതമാനം- 99.72%
 • എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍-704


എസ്.എസ്.എല്‍.സി.(എച്ച്.ഐ.) പരീക്ഷാഫലം

 • ആകെ സ്‌കൂളുകള്‍-29
 • ആകെ പരീക്ഷഎഴുതിയത്-256 പേര്‍
 • ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-256
 • വിജയശതമാനം-100%

ടി.എച്ച്.എല്‍.സി.(എച്ച്.ഐ.)

 • ആകെ സ്‌കൂളുകള്‍-2
 • പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-17
 • ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-17
 • വിജയശതമാനം-100%

എ.എച്ച്.എല്‍.സി. പരീക്ഷാഫലം

 • സ്‌കൂള്‍- കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വള്ളത്തോള്‍ നര്‍, ചെറുതുരുത്തി തൃശ്ശൂര്‍
 • പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-68
 • ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-68
 • വിജയശതമാനം-100%

മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്‌കൂളുകളുടെ എണ്ണം- 2214(കഴിഞ്ഞ വര്‍ഷം ഇത് 1837 ആയിരുന്നു).

ഉത്തരക്കടലാസിന്റെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും അപേക്ഷ നല്‍കേണ്ട തിയതി 17-07-2021 മുതല്‍ 23-70-2021 വരെ. ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങള്‍ക്കു വരെ സേ പരീക്ഷ എഴുതാവുന്നാതാണ്. 

content highlights: sslc exam result declared