രേണു രാജിൽ നിന്ന് ആലപ്പുഴ കളക്ടറായി ചുമതലയേൽക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടറായാണ് പുതിയ നിയമനം.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇന്ന് ചുമതലയേല്‍ക്കാന്‍ ആലപ്പുഴ കളക്ടറ്റേറ്റിലെത്തിയ അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
'ആലപ്പുഴയെ കുറിച്ച് പഠിച്ചു വരികയാണ്. ഇടപെടേണ്ട മേഖലകളെ കുറിച്ച് പഠിച്ച് കൈകാര്യംചെയ്യും. എടുത്തുചാടി ഒന്നിലേക്കും പോകുന്നില്ല. പ്രത്യേകിച്ച് കാഴ്ചപ്പാടില്ല. ആദ്യമായിട്ടാണ് കളക്ടറാകുന്നത്', ചുമതലയേറ്റ ശേഷം ശ്രീറാം പറഞ്ഞു. പ്രതിഷേധങ്ങളേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തില്‍ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരുന്നു. മറ്റു 13 ജില്ലകളിലെയും കളക്ടര്‍മാരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ കമന്റ് ബോക്‌സുകള്‍ ലഭ്യമാണ്.
Content Highlights: Sriram Venkitaraman took charge as Alappuzha Collector
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..