ദേ വന്നു, ദാ പോയി; ചുമതലയേറ്റ ഏഴാംനാള്‍ ശ്രീറാമിനു പടിയിറക്കം, കസേര തെറിച്ചത് പ്രതിഷേധം കനത്തതോടെ


ശ്രീറാം വെങ്കിട്ടരാമൻ | ഫയൽചിത്രം | മാതൃഭൂമി

ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍, ചുമതലയേറ്റ് ഏഴാംനാള്‍ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ കളക്ടറുടെ പദവിയില്‍നിന്ന് പടിയിറക്കം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് ശ്രീറാമിന്റെ കസേര തെറിച്ചത്.

ശ്രീറാമിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആറിന് 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കളക്ടറേറ്റിനുമുന്നില്‍ സത്യാഗ്രഹവും പ്രഖ്യാപിച്ചിരിക്കെയാണു നടപടി.

ജൂലായ് 26-നാണ് ശ്രീറാം കളക്ടറുടെ ചുമതലയേറ്റത്. കളക്ടറേറ്റിലേക്ക് അദ്ദേഹം ഔദ്യോഗിക വാഹനത്തിലെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധങ്ങളുടെ പരമ്പരയായിരുന്നു.

ജില്ലയുടെ 54-ാമത് കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയപ്പോള്‍ ഭാര്യ രേണുരാജ് ആയിരുന്നു ആലപ്പുഴ കളക്ടര്‍. രേണുരാജിന് എറണാകുളത്തേക്കായിരുന്നു മാറ്റം.

നാലരമാസമാണ് രേണുരാജ് ആലപ്പുഴയില്‍ ചുമതലയിലുണ്ടായിരുന്നത്. മാര്‍ച്ച് മൂന്നിനാണു ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ ഡോ. രേണുരാജ് ആലപ്പുഴ കളക്ടറായി എത്തിയത്. നഗരകാര്യവകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണു രേണുരാജ് കളക്ടറായി നിയമിക്കപ്പെട്ടത്. ഏപ്രിലിലായിരുന്നു ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എം.ഡി.യുമായിരുന്ന ശ്രീറാം വെങ്കിട്ടരാമനുമായുള്ള വിവാഹം.

സുപരിചിതന്‍ കൃഷ്ണതേജ

പുതിയ കളക്ടറായി നിയോഗിച്ചിട്ടുള്ള കൃഷ്ണതേജ ആലപ്പുഴക്കാര്‍ക്കു സുപരിചിതനും ഒപ്പംനടന്നയാളുമാണ്. 2018-ലെ മഹാപ്രളയത്തില്‍ ജില്ല മുങ്ങിത്താഴ്ന്നപ്പോള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജനങ്ങള്‍ക്കുചെയ്ത സേവനങ്ങള്‍ മാതൃകാപരവും വിലമതിക്കാനാവാത്തതുമാണ്.

Content Highlights: sriram venkitaraman removed from post of collector within one week

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented