തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്ത്രീ - പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാല്‍, സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നു.
കേരളം മത സൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ - പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാല്‍, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മള് മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sri Sri Ravi Shankar Sabarimala women entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..