പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ഇടുക്കി: വിസാ കാലാവധി കഴിഞ്ഞതിന് ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതി അറസ്റ്റില്‍. ദീപിക പെരേര വാഹല തന്‍സീറിനെയാണ് മൂന്നാറില്‍ നിന്നും ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു അറസ്റ്റ്.
വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. ഇവരുടെ ഭര്‍ത്താവ് വിവേകിനെ ഒരു അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു യുവതിയെക്കുറിച്ചുള്ള വിവരം പോലീസ് തിരിച്ചറിയുന്നത്. 2022 ജനുവരി 20-നാണ് ഇവർ മൂന്നാറിൽ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഗൂഡാർവിള സ്വദേശിയായ വിവേകും ഇവരും വിവാഹിതരായി ഗൂഡാർവിളയിൽ താമസിക്കുകയായിരുന്നു. ദീപിക തമിഴ്നാട് സ്വദേശിനി ആണെന്നാണ് വിവേക് അയൽക്കാരോട് പറഞ്ഞിരുന്നത്.
2022 മെയ് 11-ന് ഇവരുടെ വിസാ കാലാവധി കഴിഞ്ഞതാണ്. എന്നാല്‍ പിന്നീട് ഇവര്‍ രഹസ്യമായി മൂന്നാറില്‍ തുടരുകയായിരുന്നു.
Content Highlights: sri lankan woman arrested in munnar
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..