സാബു ജേക്കബ്
കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് മുന്‍പും പിന്‍പും കൊലയാളികള്‍ പി.വി. ശ്രീനിജന് എംഎല്‍എയുമായി ബന്ധപ്പെട്ടെന്നു. കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനിജന് എംഎല്‍എ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50-ലധികം ട്വന്റി 20 പ്രവര്‍ത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ഫെബ്രുവരി 5-നാണ് ട്വന്റി 20 ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. 5-നും 12-നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രൊഫഷണല്‍ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.
അതിനിടെ, ട്വന്റി 20 പ്രവര്‍ത്തകന്റെ മരണത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. അതേസമയം കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ് മരിച്ച ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം.
എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. ആവശ്യപ്പെട്ടു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തനിക്കില്ല. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: P.V. Sreenijin MLA is the first accused in the Kizhakkambalam Deepu murder case says Twenty20 Chief Cordinator Sabu Jacob
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..