തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്.എസ്.എസ് കാര്യവാഹകായ ഇടവക്കോട് രാജേഷാണ് മരിച്ചത്. ആക്രമണത്തില്‍ കൈ അറ്റു പോയ ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ക്കിടെയാണ് രാജേഷിന്റെ മരണം. ഇയാളുടെ ശരീരത്തില്‍ നാല്‍പ്പത്തോളം വെട്ടേറ്റെന്നാണ് ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
വൈകുന്നേരം ശാഖയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുപതോളം പേരടങ്ങിയ സംഘമാണ് രാജേഷിന് ആക്രമിച്ചതെന്നാണ് വിവരം.
മണികണ്ഠന് എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് രാജേഷിനെ ആക്രമിച്ചതെന്നും രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍......
ആക്രമണത്തില്‍ രാജേഷിന്റെ ഇടതു കൈയ്ക്കും രണ്ട് കാലിനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്ന് രാജേഷിനെ മാറ്റിയ ശേഷം മറ്റൊരു വാഹനത്തില്‍ അറ്റു പോയ കൈയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. വലിയ തോതില്‍ രക്തം ചോര്‍ന്നു പോയതാണ് രാജേഷിന്റെ മരണത്തിന് കാരണം.
രാജേഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും ഇല്ലാതാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് രാജേഷിന്റെ കൊലപാതകമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജേശഖരന് പറഞ്ഞു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവന്തപുരം നഗരത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതിന് പിന്നാലെയാണ് നഗരത്തിനുള്ളില്‍ മൃഗീയമായ ആക്രമണം ഉണ്ടായിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..