ശ്രീധരൻ പിള്ള
കോഴിക്കോട്: ബിജെപിയെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തേണ്ടതില്ലെന്ന ബോധ്യം ക്രൈസ്തവ സഭകള്‍ക്ക് ബോധ്യം വന്നിട്ടുള്ളതായി ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ബിജെപിക്ക് പിന്തുണ നല്‍കാന്‍ മടിയില്ലെന്ന തലശ്ശേരി-താമരശ്ശേരി രൂപത ബിഷപ്പുമാരുടെ പ്രസ്താവന സംബന്ധിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ഗവര്‍ണര്‍ പദവിയിലിരിക്കുന്നതുകൊണ്ട് തന്നെ ബിജെപിയുടെ പേര് പരാര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കേരളത്തിലെ എല്ലാ സഭാ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നത് കൊണ്ടും പങ്കെടുക്കാന്‍ അവരെന്നെ ക്ഷണിച്ചുകൊണ്ടുപോകുന്നതുകൊണ്ടും അവരുടെ എല്ലാം മാനിസകാവസ്ഥയില്‍ വന്ന മാറ്റം ബോധ്യമുണ്ട്. ആരെയാണോ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നത് അത് ശരിയല്ലെന്ന ചിന്തയിലേക്ക് സഭകള്‍ എത്തിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്' ശ്രീധരന്‍ പിള്ള പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി വര്‍ധിപ്പിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കാമെന്നായിരുന്നു തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച് താമര്‍ശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും രംഗത്തെത്തിയിരുന്നു. ബി.ജെ.പി. ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാതരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുകയുണ്ടായി.
Content Highlights: Sreedharan Pillai about-christian sabha bishops statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..