കല്പറ്റ: സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി വയനാട്ടിലെ പൊഴുതന സ്വദേശി ശ്രീധന്യാ സുരേഷ് ചരിത്രമെഴുതി. ഗോത്രവർഗമായ കുറിച്യസമുദായത്തിൽനിന്നുള്ള ശ്രീധന്യയുടെ നേട്ടം വയനാടിനാകെ അഭിമാനനിമിഷമായി. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്റെയും കമലയുടെയും മകളാണ്. മുൻകാലങ്ങളിലെ നിയമനങ്ങളുടെ രീതിവെച്ച് ഇപ്പോൾ കിട്ടിയ റാങ്കിൽ ശ്രീധന്യയ്ക്ക് ഐ.എ.എസ്. ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസ് തിരഞ്ഞെടുക്കാനാണ് ശ്രീധന്യയുടെ തീരുമാനമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിലൂടെ ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാവും ശ്രീധന്യ... 

പൂര്‍ണരൂപം വായിക്കാന്‍ ഇന്നത്തെ മാതൃഭൂമി ദിനപത്രം കാണുക..

Read in E-Paper https://digitalpaper.mathrubhumi.com/