ശ്രീനാരായണ ഗുരു സര്‍വകലാശാല: ഓര്‍ഡിനന്‍സിലെ വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്‌റ്റേ


എസ്. രാഗിന്‍, മാതൃഭൂമി ന്യൂസ്

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിദൂര വിദ്യാഭ്യാസത്തിനും സ്വകാര്യ രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു സര്‍വകലാശാലയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വ്യവസ്ഥ സ്‌റ്റേചെയ്തതോടെ ഈ സ്ഥിതിക്ക് മാറ്റംവരും.

കൊച്ചി: ശ്രീനാരായണ ഗുരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയിലാണിത്.

ബിരുദ - ബിരുദാനന്തര കോഴ്‌സുകളുടെ വിദൂര വിദ്യാഭ്യാസവും സ്വകാര്യ രജിസ്‌ട്രേഷനും പുതുതായി തുടങ്ങിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴിലാക്കിയ വ്യവസ്ഥയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിദൂര വിദ്യാഭ്യാസത്തിനും സ്വകാര്യ രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു സര്‍വകലാശാലയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വ്യവസ്ഥ സ്‌റ്റേചെയ്തതോടെ ഈ സ്ഥിതിക്ക് മാറ്റംവരും.

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ശ്രീനാരായണ ഗുരു സര്‍വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വിസി നിയമനം നേരത്തെ വിവാദമായിരുന്നു.

Content Highlights: Sree Narayanaguru open university ordinance Kerala High Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented