എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ രാജിവച്ചു


സ്വന്തം ലേഖിക

കേരള വർമ കോളേജ് |ഫോട്ടോ: മനീഷ് ചേമഞ്ചേരി

തൃശ്ശൂര്‍: കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.പി.ജയദേവന്‍ രാജിവെച്ചു. ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് തന്നെ തിരികെ പോകാനുളള ഒരു തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ജയദേവന്‍ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു.

'മാനേജ്‌മെന്റ് ഇല്ലാത്ത ഒരു തസ്തികയില്‍ ഒരുപാട് അധികാരങ്ങള്‍ കൊടുത്തിട്ടാണ് പ്രൊഫ.ആര്‍.ബിന്ദുവിനെ നിയമച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനേക്കാള്‍ കൂടുതല്‍ അധികാരമാണ് നല്‍കിയിരിക്കുന്നത്. കോളേജിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണ്. സര്‍ക്കാരിന് ഓഡിറ്റ് കൊടുക്കേണ്ടത് പ്രിന്‍സിപ്പലാണ്. എന്നാല്‍ ഇവിടെ വൈസ് പ്രിന്‍സിപ്പലിന് സാമ്പത്തിക ഇടപാടുളള വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് കൊടുത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട്‌സിലും സരര്‍ക്കാര്‍ നിയമങ്ങളിലും വൈസ് പ്രിന്‍സിപ്പല്‍ എന്ന ഒരു തസ്തികയില്ല.യു.ജി.സി. റെഗുലേഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ അവിടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ സഹായത്തിനായി ഒരാളെ നിയമിക്കാന്‍ പാടുളളൂ. പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന ചുമതലകളാണ് വൈസ് പ്രിന്ഡസിപ്പല്‍ വഹിക്കേണ്ടത്. അല്ലാതെ സ്വതന്ത്ര ചുമതല കൊടുക്കാന്‍ സാധിക്കില്ല. ഇത് നിയമപരമായി ഒരിക്കലും നിലനില്‍ക്കാത്ത ഒരു ഉത്തരവാണ്.എന്നാല്‍ അത് അനുസരിക്കണമെന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എനിക്ക് മാനേജ്‌മെന്റിന്റെ ഉത്തരവ് ലംഘിക്കാനാവില്ല ഇത് അംഗീകരിക്കാനുമാകില്ല. ഇതുസംബന്ധിച്ച് മാനേജ്‌മെന്റിന് ഞാന്‍ കത്തയച്ചിരുന്നു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല.

വൈസ് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുളള ഉത്തരവില്‍ അതിന്റെ കോപ്പി പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും മാത്രമാണ് നല്‍കിയിട്ടുളളത്. അതില്‍ നിന്ന് ഇക്കാര്യം വേറെ എവിടേയും അറിയിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇങ്ങനെ ഒരു നിയമനം നടന്നതില്‍ യൂണിവേഴ്സ്റ്റി രജ്‌സ്ട്രാറുടെ പരാമര്‍ശം എന്താണ്, സര്‍ക്കാരിന് ഇതില്‍ എന്ത് മാര്‍ഗനിര്‍ദേശമാണ് നല്‍കാനുളളത് എന്നാരാഞ്ഞ് ഞാന്‍ സര്‍ക്കാരിനും സര്‍വകലാശാലയിലേക്കും കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രജിസ്ട്രാരുടെ ഭാഗത്ത് നിന്നും ഏത് രീതിയില്‍ മുന്നോട്ടുപോകണമെന്ന ക്ലാരിഫിക്കേഷന്‍ ലഭിച്ചില്ല.

എനിക്ക് മറുപടി ലഭിക്കാതെ അവര്‍ക്ക് ചാര്‍ജ് കൊടുക്കാനും സാധിക്കില്ല. എന്നാല്‍ ടീച്ചര്‍ സ്വയം വൈസ് പ്രിന്‍സിപ്പാലായിട്ടുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത് ബുദ്ധിമുട്ടാണ്. രണ്ട് അധികാരകേന്ദ്രങ്ങള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇതെത്തുക.

കോളേജിന്റെ ഉത്തരവാദിത്വവും നിയന്ത്രണവും പ്രിന്‍സിപ്പലില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍ മറ്റൊരാള്‍ അതില്‍ കൈകടത്തി പ്രവര്‍ത്തിക്കുന്നകത ശരിയല്ലലോ. സ്ഥാപനം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഞാന്‍ മാനേജ്‌മെന്റിന് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് തന്നെ തിരികെ പോകാനുളള ഒരു തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്തത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇന്ന് രാജിക്കത്ത് നല്‍കി. ബോര്‍ഡ് മീറ്റിങ് കൂടിയിട്ട് തീരുമാനം അറിയിക്കാം എന്നാണ് ലഭിച്ച മറുപടി.'ജയദവന്‍ പറഞ്ഞു.

ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയായിരുന്നു. പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് ബിന്ദുവിന് ലഭിക്കുന്നത്. വൈസ് പ്രിന്‍സിപ്പലായി അവര്‍ ഇന്ന് ചുമതലയേല്‍ക്കും.

നടപടി വിവാദമായതോടെ വൈസ് പ്രിന്‍സിപ്പലായി തന്നെ നിയമിച്ചതില്‍ ചട്ടലംഘനമൊന്നുമില്ലെന്ന് അസോസിയേറ്റ് പ്രൊഫസര്‍ ആര്‍.ബിന്ദു മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചിരുന്നു. 'വൈസ് പ്രിന്‍സിപ്പല്‍ നിയമനം ചട്ടലംഘനമാണോയെന്ന് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. യു.ജി.സിയുടെ 2018 റെഗുലേഷന്‍സിലുളളതാണ്. അത് 2020 ഫെബ്രുവരിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുണ്ട്. ഒരുപാട് കോളേജുകളില്‍ ഉളള പോസ്റ്റാണ്. മിക്കവാറും ക്രിസ്ത്യന്‍ കോളേജുകളും വളരെ നേരത്തേ തന്നെ അത് ചെയ്തിരുന്നു, ചില സര്‍ക്കാര്‍ കോളേജുകളിലും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ അങ്ങനെയൊരു പദവി വയ്ക്കണമെന്ന് ഡി.സി.ഇയുടെ ഉത്തരവുളളതാണ്.'

'ഞാന്‍ എ.വിജയരാഘവന്റെ ഭാര്യയായതുകൊണ്ടു മാത്രമാണ് വിവാദമായത്. ചെയ്യുന്ന ജോലിക്ക് പുറമേ കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ജോലികളാണ് ചെയ്യാനുളളത്. ധനപരമായി യാതൊരു ഗുണമുളള പദവിയല്ല. ഈ തസ്തിക സൃഷ്ടിക്കുക വഴി നിയമലംഘനം നടന്നിട്ടില്ല. പ്രിന്‍സിപ്പല്‍ കഴിഞ്ഞാല്‍ സീനിയോറിറ്റി ഉളളയാള്‍ ഞാനാണ്. ആകെ നാലു അസോസിയേറ്റ് പ്രൊഫസര്‍മാരാണുളളത്. അതില്‍ ഡോക്ടറേറ്റ് ഉളളത് എനിക്കാണ്. പിന്നെ എന്ത് നിയമലംഘനമാണ് ഇതില്‍ നടന്നിട്ടുളളത്. കോളേജുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ എന്നെ ഏല്‍പിച്ചാല്‍ കുറച്ചുകൂടി നന്നായി നടക്കുമെന്ന് കരുതി ഉത്തരവാദിത്വങ്ങളുടെ വിഭജനം എന്ന രീതിയില്‍ ഒരു തൊഴില്‍ വിഭജനമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അത് ചെയ്തിട്ടുളളത്.' എന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം.

അതേസമയം, വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. യു.ജി.സി. മാനദണ്ഡം പാലിച്ചും സീനിയോറിറ്റി അനുസരിച്ചുമാണ് നിയമനമെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹനന്‍ വിശദീകരിച്ചിരുന്നു.

ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവ.കോളേജ്, വി.കെ. കൃഷ്ണമേനോന്‍ ഗവ.കോളേജ് കണ്ണൂര്‍ തുടങ്ങി കേരളത്തിലെ മറ്റു ചില കോളേജുകളിലും വൈസ് പ്രിന്‍സിപ്പല്‍ തസ്തികയുണ്ട്.

Content Highlights:Sree Kerala Varma College Vice principal Post Recruitment controversy, Principal Prof.A.P.Jayadevan resigns

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented