തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാർ അന്വേഷിക്കാൻ സര്‍ക്കാര്‍ പുതിയൊരു സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതി പല കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്നും രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ടു നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആദ്യസമിതിയുടെ കാലാവധി പലവട്ടം ദീര്‍ഘിപ്പിച്ചു നല്‍കിയതാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ സമിതിയാണ ആദ്യം അന്വേഷിച്ചത്. എന്നാല്‍ ആ സമിതിയുടെ അന്വഷണത്തില്‍ കരാറുകളില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചട്ടില്ല. അതിനിടെയാണ് രണ്ടാമതൊരു സമിതിയെ സർക്കാർ അന്വേഷണത്തിന് നിയോഗിക്കുന്നത്.
ഈ സമിതി മാധവന്‍ നമ്പ്യാര്‍ സമിതി വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് സർക്കാർ ഉത്തരവില്‍ പറയുന്നത്.
നിയമപരമായ വീഴ്ചയുണ്ടായിട്ടുണ്ടോ, നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ, മാധവന്‍ നമ്പ്യാർ സമിതിയുടെ റിപ്പോര്‍ട്ട് കുറച്ചു കൂടി വിശകലനം ചെയ്യണം എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. അസാധാരണ സാഹചര്യത്തില്‍ കരാര്‍ നീതീകരിക്കാനാവുമോ എന്നും പരിശോധിക്കും.
content highlights: Sprinkler deal new committee