മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി വെബ്​സൈറ്റ് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയെന്ന് പി.ടി.തോമസ്


സ്വന്തം ലേഖകൻ

'നല്ല രീതിയിൽ നടന്നിരുന്ന കമ്പനി ​അ‌ക്കൗണ്ട് പെട്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ടത് എന്തുകൊണ്ട്'

കൊച്ചി: സ്പ്രിംഗ്‌ളര്‍ കരാർ വിവാദമുണ്ടായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്​സൈറ്റ് അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയെന്ന് പി.ടി.തോമസ് എംഎൽഎ.

സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്​സൈറ്റ് മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ അ‌ന്വേഷണം നടത്തണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.ടി.തോമസ് ആവശ്യപ്പെട്ടു.

നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ്. 2020 വരെയുളള ജിഎസ്ടി പോലും അ‌ടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വെബ്​സൈറ്റിൽ 'അ‌ക്കൗണ്ട് സസ്പെൻഡഡ്' എന്നാണ് കാണുന്നത്.

സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്​സൈറ്റും മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. ഈ രണ്ട് സംഭവങ്ങളും യാദൃച്ഛി​കമാണോ എന്ന് വ്യക്തമാകാൻ വിശദമായ അ‌ന്വേഷണം നടത്തണം -പി.ടി.തോമസ് പറഞ്ഞു.

Image
എക്സാലോജിക് വെബ്​സൈറ്റ് തുറക്കുമ്പോൾ നിലവിൽ കാണിക്കുന്ന സന്ദേശം.

ക​ഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ കുടുംബാംഗങ്ങൾക്ക് സ്പ്രിംക്ലർ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങളിൽ വ്യക്തത വരാനുള്ളതിനാൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും അ‌ദ്ദേഹം പറഞ്ഞിരുന്നു.

കോവിഡ് വിവരശേഖരണത്തിനായി വിദേശത്ത് പ്രവർത്തിക്കുന്ന സ്പ്രിംക്ലർ കമ്പനിയുമായി കരാറിലേർപ്പെട്ടതോടെ രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇൻഫർമേഷനാണ് കേരള സർക്കാർ വിറ്റിരിക്കുന്നതെന്നും പി.ടി.തോമസ് ആരോപിച്ചു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented