സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന കായിക താരങ്ങൾ. ഫോട്ടോ: ജി ബിനുലാൽ|മാതൃഭൂമി
തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരം നടത്തിവന്ന കായികതാരങ്ങളെ മന്ത്രി ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം 16ന് ചർച്ച നടത്താമെന്നാണ് കായികമന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസിൽ നിന്ന് കായിക താരങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. കായിക താരങ്ങൾ നടത്തുന്ന സമരം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.
580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജന്‍ പറഞ്ഞത്. എന്നാല്‍ 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവര്‍ക്കൊന്നും ജോലി ലഭിച്ചിട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. 71 പേരാണ് ലിസ്റ്റിൽ ജോലി ലഭിക്കാനുള്ളത്.
Content Highlights: sportsperson protest for government jobs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..