അബ്ദുറഹ്മാൻ കല്ലായി | Photo: Screengrab
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരേ നടത്തിയ വിവാദ പ്രസ്താവനയില്‍ ലീഗ് നേതാവിനെതിരെ കേസ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതിയിലാണ് കേസ്. അപകീർത്തിപരമായ പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.
മന്ത്രി റിയാസിന്റെ വിവാഹം സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമര്‍ശം. ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാന് കല്ലായി ആരോപിക്കുകയുണ്ടായി.
Content Highlights: Case against abdul rahman kallayi.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..