പ്രതീകാത്മക ചിത്രം | Getty Images
തിരുവനന്തപുരം: മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച് വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പുറത്തിറങ്ങി.
ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളാണ് സംഘത്തിന് നേതൃത്വം നല്‍കുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാര്‍, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജന്‍, ഡിവൈഎസ്പിമാരായ പി വിക്രമന്‍, കെ ആര്‍ ബിജു, പി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.
ഓണ്‍ലൈന്‍ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Special team of the Crime Branch to investigate mobile app loan fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..