തിരുവനന്തപുരം: അഞ്ചു ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. 

ജി.ആര്‍ ഗോകുല്‍ ( പാലക്കാട് ), പി.ബി. നൂഹ് (കാസര്‍കോട്),ഡോ. കാര്‍ത്തികേയന്‍ (തൃശൂര്‍), എസ്.ഹരികിഷോര്‍ (കോഴിക്കോട്), എസ്.സുഹാസ് (മലപ്പുറം) എന്നിങ്ങനെയാണ് നിയമനം. 

കൺടെയ്ൻമെന്റ് സോണുകളിലെ പ്രവര്‍ത്തനം, കോണ്‍ടാക്ട് ട്രെയിസിങ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, കോവിഡ് കേസുകള്‍ അതാത് ജില്ലകളില്‍ കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് എന്നിവയാണ് ചുമതല. 

ഇന്നലെ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിന്ന ജില്ലകളിലാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചത്. ജൂലൈ 23 മുതല്‍ 31 വരെയാണ് നിയമനം. 

 

Content Highlights: special officers appointed for covid activities