പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. ഡി.സി.പി. ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് ഇരയായ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തി. എന്നാല്‍ കുട്ടി സി.ഡബ്ല്യു.സിയുടെ കസ്റ്റഡിയിലാണുള്ളത്. അതിനാല്‍ കുട്ടിയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് എല്ലാ ആളുകളുടെയും മൊഴിയെടുക്കുമെന്നും വിശദമായി മൊഴിയെടുത്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ എന്നും ഡി.സി.പി. പറഞ്ഞു. വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും എന്നും ഡോ. ദിവ്യ ഗോപിനാഥ് ഐ.പി.എസ്. പറഞ്ഞു. ഡി.വൈ.എസ്.പി. ഇ.എസ്. ബിജു മോനും സംഘത്തിലുണ്ടായിരുന്നു.
content highlights: special investigation team starts enquiry on kadakkavoor case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..