
representativ eimage, photo: mathrubumi archives
തിരുവനന്തപുരം: സംസ്ഥാനത്തെ നാല്പ്പതുലക്ഷത്തി ഇരുപത്തിനാലായിരത്തോളം വയോജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അംഗന്‍വാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂര്‍ണമായും ഡിജിറ്റലായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് അംഗന്‍വാടി ജീവനക്കാര്‍ വിവരശേഖരണം നടത്തിയത്.
വയോജനങ്ങളില്‍ 89 ശതമാനം പേരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് കണ്ടെത്താനായി. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കി മതിയായ ചികിത്സ വരികയാണ്.
ഈ മേഖല ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലുമുണ്ടാകണം. ഏറ്റവും വേഗത്തില്‍ രോഗം ബാധിക്കാന്‍ ഇടയുള്ളവര് എന്ന നിലയില്‍ പ്രത്യേക കരുതല്‍ വയോജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
content highlights: special care to be given to senior citizens says chief minister pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..