പി. ശ്രീരാമകൃഷ്ണൻ| Photo: Mathrubhumi
തിരുവനന്തപുരം: കെ. അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കത്തിന് തടയിട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കണമെങ്കില് സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന കത്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നല്കി.
ഇന്ന് അയ്യപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ തിരക്ക് കാരണം വരാന്‍ കഴിയില്ല എന്നായിരുന്നു അയ്യപ്പന് മറുപടി നല്‍കിയത്. ഇന്ന് വൈകുന്നേരമാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ കസ്റ്റംസിന് കത്തു നല്‍കിയത്. അയ്യപ്പനെ ചോദ്യം ചെയ്യുന്നത് പ്രതിരോധിക്കുന്ന വിധത്തിലാണ് നിയമസഭാ സെക്രട്ടറിയുടെ കത്ത്.
സ്പീക്കര്‍ക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാല്‍ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണ് അയ്യപ്പന്.
content highlights: speakers office restricts customs' attempt to question ayyappan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..