തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണ് നിലവില്‍ അദ്ദേഹം.

തന്റെ എഫ്ബി പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്.

അടുത്ത ദിവസങ്ങളില്‍ താനുമായി  സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തിരുന്നു.

കോവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആണുള്ളത്. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.

Posted by P Sreeramakrishnan on Saturday, 10 April 2021

content highlights: Speaker sreeramakrishnan tests Covid Positive