പിജെ ജോസഫും മോൻസ് ജോസഫും | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ സ്പീക്കര്‍ നോട്ടീസ് അയച്ച നടപടി സ്വാഭാവികം മാത്രമെന്ന് പി.ജെ. ജോസഫ്. പെറ്റീഷന്‍ കിട്ടിയാല്‍ സ്വാഭാവിക നടപടി വിശദീകരണം ചോദിക്കലാണ്. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ആദ്യം കിട്ടിയത് അവരുടെ പെറ്റീഷനാണെന്നും തങ്ങളുടെ പെറ്റീഷനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി അവരുടെ പെറ്റീഷന്‍ നിലനില്‍ക്കില്ല. അത് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണ് എന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" സ്പീക്കറുടെ നടപടിയില്‍ അപാകത കാണുന്നില്ല. നിയമപരമായി മാത്രമേ സ്പീക്കര്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കൂ. ഞങ്ങളുടേതാണ് ഔദ്യോഗികം. അതനുസരിച്ച് മാത്രമേ സ്പീക്കര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.അവരുടെ പെറ്റീഷന്‍ തള്ളി, ഞങ്ങളുടെ പെറ്റീഷന്‍ പരിഗണിക്കും എന്നാണ് വിശ്വാസം" - പി.ജെ. ജോസഫ് പറഞ്ഞു.
നേരത്തെ വിപ്പ് ലംഘനത്തിന് പി.ജെ. ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സ്പീക്കര്‍ നോട്ടീസ് അയച്ചിരുന്നു. അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് സ്പീക്കര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
Content Highlights: speaker send notice over Party whip violation, PJ Joseph, Monce Joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..