രമേശ് ചെന്നിത്തല|Photo: Mathrubhumi
തിരുവനന്തപുരം: ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്ക്കുന്ന പാവ മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് യുഡിഎഫ് എംഎല്‍എക്കെതിരെയും അന്വേഷണം നടക്കട്ടെ. അതിനെയെല്ലാം ധീരമായി നേരിടാന്‍ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുൂമെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും പിണറായി വിജയന് വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Speaker's move to allow vigilance probe is politically motivated - Chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..