കേരള നിയമസഭ (ഫയൽ ചിത്രം) |ഫോട്ടോ:പി.ടി.ഐ .....
തിരുവനന്തപുരം: സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭ സെക്രട്ടറിയുടെ നിലപാട് വിവാദത്തിൽ. നിയമസഭ സെക്രട്ടറിയുടെ നിലപാട് ചട്ടവിരുദ്ധമാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ചട്ടപ്രകാരമാണ് നടപടിയെന്ന് സ്പീക്കറും നിയമസഭ സെക്രട്ടറിയും വിശദീകരിച്ചു.
വിഷയത്തിൽ നാളെ തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർക്കുമെന്നുറപ്പായി. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചട്ടലംഘന ആരോപണം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് നോട്ടീസ് നൽകണമെങ്കിൽ കസ്റ്റംസ് സ്പീക്കറുടെ അനുമതി വാങ്ങണമെന്നായിരുന്നു നിയമസഭ സെക്രട്ടറിയുടെ നിലപാട്.
എന്നാൽ 165 ചട്ടത്തിന്റെ പരിരക്ഷ നിയമസഭാ അംഗങ്ങൾക്ക് മാത്രമാണെന്നും സ്റ്റാഫിനില്ലെന്നും കോൺഗ്രസ് വാദിക്കുന്നു. എന്നാൽ നടപടി ചട്ടപ്രകാരമാണെന്ന് സ്പീക്കറും നിയമസഭ സെക്രട്ടറിയും മറുപടി നൽകി.
എന്നാൽ പ്രതിപക്ഷം വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. സ്വർണക്കടത്തു കേസിൽ സ്പീക്കറെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യാൻ ഇടയുണ്ട്. ഇത് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നിയമസഭ സെക്രട്ടറിയുടെ നടപടിയെന്ന് പ്രതിപക്ഷം കരുതുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കുമെന്ന് ഉറപ്പ്.
content highlights:speaker private secretary questioning premission, opposition will raise the issue in assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..