തിരുവനന്തപുരം:  കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. 

കോവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്പീക്കറെ നേരത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ നിയന്ത്രണ വിധേയമായതിനാല്‍ സ്പീക്കറെ ഐസിയുവില്‍  നിന്നും മുറിയിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Content Highlight: Speaker P Sreeramakrishnan shifted from ICU to room