പി. ശ്രീരാമകൃഷ്ണൻ |മാതൃഭൂമി
തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
'സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തി ഉണ്ടെന്ന് കൊണ്ടുവരുന്ന ആളുകള്‍ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വ്യക്തത തേടാമായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുളള ബഹുമാനക്കുറവാണ്. തുടങ്ങിവെച്ചാല്‍ ഇത് കീഴ് വഴക്കമാകും, ആവര്‍ത്തിക്കപ്പെടും. അത് പാടില്ലായിരുന്നു.' സ്പീക്കര്‍ പറഞ്ഞു.
തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പറഞ്ഞ സ്പീക്കര്‍ ഏത് ആരോപണത്തിനും മറുപടി ഉണ്ടെന്നും വ്യക്തമാക്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വന്ന ആരോപണങ്ങളാണിത്. താന്‍ ഒരു ശതമാനം പോലും തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു.
'രണ്ടുകേസുകളിലും പുലബന്ധം പോലുമില്ല. കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ഒരിഞ്ചു തലകുനിക്കില്ല. താണുകൊടുക്കില്ല, ചെയ്യാത്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യേണ്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറുശതമാനവും ഉത്തമബോധ്യമുണ്ട്. കഥയുണ്ടാക്കി ചാടിയിറങ്ങിയവര്‍ക്ക് നിരാശപ്പെടേണ്ടി വരും. പോഴ്‌സണല്‍ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തതില്‍ തെറ്റില്ലെന്നും കസ്റ്റംസ് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.
Content Highlights:Speaker P Sreeramakrishnan reacts against the allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..