സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകകൃഷ്ണന്‍. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വിളിച്ചു വരുത്തുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മദ്രസാധ്യാപക പരിശീലന ക്യാമ്പ് പരിപാടിയില്‍ എത്തിയതായിരുന്നു സ്പീക്കര്‍. മന്ത്രി കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
അധ്യാപക നിയമനത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് ജെ.ആര്‍.എഫ്. യോഗ്യതയുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തില്‍ കാര്യമില്ലെന്നും മന്ത്രി കെ.ടി. ജലീലും പ്രതികരിച്ചു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കുന്നവരാണ്. ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. കരിപ്പൂരിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
Content Highlights: Speaker P.Sreeramakrishnan On Gold Smuggling Allegation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..