തിരുവനന്തപുരം:   നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എം.ഐ.ടി. സ്‌കൂള്‍ ഓഫ് ഗവണ്മെന്റ്, പുണെയുടെ 'ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരെയും പരിഗണിച്ചതില്‍ നിന്നുമാണ് കേരളത്തിന്റെ നിയമസഭാ സ്പീക്കറെ മികച്ചതായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും. 

അവാര്‍ഡിനായി പരിഗണിച്ചപ്പോള്‍ കേരളത്തിന്റേതായി മികച്ചുനിന്ന പ്രവര്‍ത്തനങ്ങള്‍:

 • നിയമസഭാ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി പുനഃസംഘടിപ്പിച്ചു 
 • നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന - ഒട്ടേറെ പദ്ധതികള്‍ 
 • ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്റുകള്‍
 • രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' വിവിധ തലത്തില്‍ അവതരിപ്പിച്ചു 
 • ദേശീയ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് - രാജ്യമൊട്ടാകെയുള്ള വിദ്യാര്‍ത്ഥി - കള്‍ പങ്കെടുത്തു. ജനാധിപത്യത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. 
 • സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് സര്‍ഗ്ഗാത്മകവും സജീവവുമായി. 
 • നിയമങ്ങളുടെ ഇംപാക്ട് സ്റ്റഡി ആരംഭിച്ചു. നിയമങ്ങളെ വിശകലനം ചെയ്തുകൊണ്ട് അനുഭവങ്ങള്‍ പങ്കിട്ട് പ്രന്തണ്ടിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
 • ശക്തര്‍ & കൗള്‍ മാതൃകയില്‍ കേരള നിയമസഭയുടെയും കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയ ഗ്രന്ഥം ഇന്ത്യയിലാദ്യമായി പ്രസിദ്ധീകരിച്ചു. ഭേദഗതികള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലി ലൂടെ അവസരമൊരുക്കി ലഭിച്ചു 
 • നിയമസഭയെ സമ്പൂര്‍ണ ഡിജിറ്റല്‍ സഭയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇ-നിയമസഭ പ്രായോഗികമായി. 
 • ഇന്ത്യയിലാദ്യമായി ഒരു നിയമസഭയ്ക്ക് സഭാ ടീവി/ ഓണ്‍ലൈന്‍ ടീവി ആരംഭിച്ചു 
 • നിയമസഭാ സാമാജികരുടെയും സമിതികളെയും ഉള്‍പ്പെടുത്തി 'അറിവോരം' മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. 
 • ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ നിയമസഭാ സമിതിയുടെ പരിധിയില്‍ കൊണ്ടുവന്നു/നിയമസഭാ നടപടി ചട്ടങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി. 
 • സര്‍ഫാസി ആക്ടിനോട് പ്രതികരിച്ച് പ്രത്യേക നിയമസഭാ സമിതി രൂപീകരിച്ച് ഇടപെടാന്‍ അവസരമൊരുക്കി. 
 • നിയമസഭാ സമുച്ചയത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി.

Content Highlights:  Speaker P Sreeramakrishnan got  Ideal Legislative Assembly Speaker Award