തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. 

കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബുധനാഴ്ച മുറിയിലേയ്ക്ക് മാറ്റാനാവുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Speaker P Sreeramakrishnan diagnosed with pneumonia, Progress in Health Condition